Saturday, April 28, 2012
Monday, September 26, 2011
സെല്‍ഫ് ഗോളടിച്ച് സെവന്‍സ്
"7" is great number. Because
"7" colours make RAINBOW.
"7" swara makes MUSIC..
"7" day make a WEEK..&
"7" letters make us.. "FRIENDS
ഇതൊക്കെ പറഞ്ഞത് ജോഷിയുടെ പുതിയ സിനിമയായ സെവന്‍സിനെ കുറിച്ച് പറയാനാണ്. ഫുട്‌ബോള്‍ കളിക്കാരായ ഏഴ് സുഹൃത്തുക്കളുടെ കഥപറയുന്ന സിനിമ എന്നാണ് സെവന്‍സിനെ പരിചയപ്പെടുത്തിയിരുന്നത്. seven letters make violent എന്നാണ് എനിക്ക് ഈ സിനിമ കണ്ടപ്പോ പറയാന്‍ തോന്നിയത്.
ഒരു മലപ്പുറത്ത് കാരനായത് കൊണ്ടു തന്നെ സെവന്‍സിനെ വളരെയധികം പ്രതീക്ഷയോടെയാണ് ഞാന്‍ നോക്കിയിരുന്നത്. പക്ഷേ പ്രതീക്ഷയെല്ലാം അസ്ഥാനത്തായിരുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട സിനിമയാവും എന്ന് വിചാരിച്ചാണ് ഞാന്‍ സിനിമ കണ്ടത്. എന്നാല്‍ ജോഷി യുടെ പതിവ് സിനിമകളെ പോലെ തന്നെ ഇത് കൊട്ടേഷന്‍ കഥയാണ് പറയുന്നത്.
ലാല്‍ ജോസിന്റെ അറബിക്കഥക്ക് തിരക്കഥയെഴുതിയ ഇഖ്ബാല്‍ കുറ്റിപുറം ഈ സിനിമയിലൂടെ പ്രേക്ഷകരെ നിരാശപ്പെടുത്തി. ഏഴ് യുവാക്കളുടെ കഥയാണ് പറയുന്നതെങ്കിലും കുഞ്ചാക്കോ ബോബന്‍, ആസിഫലി എന്നിവര്‍ക്ക് മാത്രമാണ് സിനിമയില്‍ പ്രാധാന്യമുള്ളത്. ചെറിയൊരു പ്രാധാന്യം വിനീതിനുമുണ്ട്. ഡയലോഗുകള്‍ കുറവാണ് എന്നത് ഈ സിനിമയുടെ ഒരു പ്രത്യേകതയായി തോന്നി. ചിലയാളുകള്‍ ഒന്നും തന്നെ മിണ്ടുന്നില്ല. പുതുമുഖങ്ങള്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച
അമീര്‍ നിയാസിന് ഡയലോഗുകള്‍ ഒന്നും ഇല്ലെങ്കിലും നല്ല പ്രകടനം കാഴ്ച വെച്ചു എന്ന് പറായതെ വയ്യ.
കോഴിക്കോടുള്ള ഏഴ് സെവന്‍സ് കളിക്കാരുടെ കഥായാണ് സെവന്‍സില്‍ പറയുന്നത്. പതിവ് മലയാള സിനിമകളെ പോലെ തന്നെ സ്ത്രീ ക്ഥാപാത്രങ്ങള്‍ക്ക് ഈ സിനിമയിലും കാര്യമായ റോളൊന്നുമില്ല. രണ്ട് നായികമാര്‍ ഉണ്ടെങ്കിലും. ഫുട്‌ബോള്‍ അല്ല ഇതിവൃത്തമെങ്കിലും സെവന്‍സിലെ പരിക്കിനെകുറിച്ച ചിത്രീകരിച്ച ഭാഗം നന്നായി. അവര്‍ അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. മൊത്തത്തില്‍ പറഞാല്‍ ഗോളൊന്നും പിറക്കാത്ത വിരസമായ ഒരു കളിയാണ് ജോഷിയുടെ സെവന്‍സ്. നല്ല ഗോളടിക്കാനുള്ള അവസരം പോലും സെവന്‍സിനില്ല.മത്രമല്ല പലയവസരങ്ങളിലും സ്വന്തം പോസ്റ്റിലേക്ക് സെല്‍ഫ് അടിക്കുകയും ചെയ്തു
ബേജാറാക്കല്ല കോയാ. . .
കൊച്ചിയെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഡയലോഗാണിത്. ഇവിടെ തീര്‍ന്നില്ല കൊച്ചിയുടെ വിശേഷം ചോട്ടാമുംബൈ, വയലന്‍സ്, ബോംബ്, കത്തി, അടി, ഇടി മുതലായവും കൊച്ചി എന്ന പേരിന് അര്‍ത്ഥമായി നാം കാണുന്നു. സിനിമക്കാരെ കൊണ്ട് കൊച്ചിക്കാര്‍ക്ക് കിട്ടിയ ഗുണമാണിത്. കൊച്ചിയെ പോലെ കോഴിക്കോടിനും ഇത്തരമൊരു ഭാഗ്യം സമ്മാനിക്കാന്‍ സെവന്‍സിനെ കൊണ്ട് കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. 'പുറമേക്ക് വളരെ ശാന്തമായ സിറ്റിയാണെങ്കിലും പല ക്രിമിനല്‍ പ്രവര്‍ത്തികളും നടക്കുന്ന സ്ഥലമാണ് കോഴിക്കോട്' സെവന്‍സില്‍ സിറ്റി പോലീസ് കമ്മീഷണറായി അഭിനയിക്കുന്ന നാദിയ മൊയ്തുവിന്റെ ഡയലോഗാണിത്. (വാക്കുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാം). ഇതൊക്കെ കേട്ടിട്ട് എനിക്ക് ഒന്നേ പറയാനൊള്ളൂ ബേജാറാക്കല്ല കോയാ. .. . ..
കൊച്ചി പഴയ കൊച്ചിയല്ലന്നറിയാം. ..
Monday, September 12, 2011
പുട്ടും ചിക്കനും ഇഷ്ടമാണോ ?...
പുട്ടും ചിക്കനും ഇഷ്ടമാണോ ?... നെയ്‌ച്ചോറും ചിക്കന്‍ മസാലയും ?... മട്ടന്‍ ചാപ്‌സും നൂലപ്പവും കഴിച്ചാലോ ?...
കുറഞ്ഞ ചിലവില്‍ നല്ല നാടന്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന ചിലയിടങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരാം.
ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് കോട്ടപടിയിലെ ഹോട്ടല്‍ ജുനൈസ് ആണ്. മൈലപ്പുറത്തുകാരന്‍ അബൂക്കയാണ് ജുനൈസിന്റെ എല്ലാം. നാട്ടുകാര്‍ക്ക് ഇദ്ദേഹം കഞ്ഞി അബുവാണ് ജുനൈസ്. എന്ന് പറഞ്ഞാല്‍ മലപ്പുറത്തുക്കാര്‍ക്ക് അറിഞ്ഞ് കൊള്ളണമെന്നില്ല. അവര്‍ക്കറിയണമെങ്കില്‍ കദ്യേമ എന്ന് പറയണം. എങ്ങനെ ആ പേര്‍ വന്നു എന്നെനിക്കറിയില്ല...
നല്ല എരിവാണ് ഇവടുത്തെ പ്രത്യേകത. കഞ്ഞി, ബോട്ടി, ചാപ്‌സ്, ചിക്കന്‍ ഫ്രൈ, ചിക്കന്‍ മസാല, തേങ്ങാ ചോര്‍, നെയ്‌ച്ചോര്‍, ഗ്രീന്‍ പീസ് എന്നിവയൊക്കെയാണ് പ്രധാന വിഭവങ്ങള്‍, വൈകുന്നേരമായാല്‍ നല്ല തിരക്കാണ്. വെള്ളേപ്പം, നൂല്‍പുട്ട്, പൂള എന്നിവയാണ് വൈകുന്നേരം കൂടുതലായും ചെലവാകുന്നത്. അമ്പത് രൂപ കയ്യിലുണ്ടെങ്കില്‍ ഒരാള്‍ക്ക് ലാവിഷായി ഭക്ഷണം കഴിക്കാനുള്ള വിഭവം ഇവിടെ നിന്നും ലഭിക്കും. 15 രൂപ കൊടുത്താല്‍ നല്ല അടിപൊളി ഗ്രീന്‍പീസും ചായയും ലഭിക്കും.
എന്താ ഒന്ന് കഴിക്കാന്‍ തോന്നുന്നോ ?....
വഴി.. കോട്ടപ്പടി മാര്‍ക്കറ്റിന്റെ ഉള്ളില്‍. സഫീര്‍ ബിരിയാണി സ്‌റ്റോറിന് സമീപം
Thursday, February 3, 2011
ചായമക്കാനിയുടെ ദേശീയ ഗാനം
മയപെയ്തു പുയ വെള്ളം കരകവിഞ്ഞൊയുകുമ്പോള്‍
പുയ വക്കത്തിരുന്ന് ഞാന്‍ പയം പുയുങ്ങി
അങ്ങനെ പുയുങ്ങിയ പയം തിന്ന് കുയങ്ങി പോയി..........
Friday, January 7, 2011
മലപ്പുറം ഭാഷ 2
കുറച്ചും കൂടെ വാക്കുകള്‍ പഠിക്കാം
ഇച്ച് : എനിക്ക്
ബെജ്ജ : വയ്യ
പജ്ജ് : പശു
കജ്ജ് : കൈ
പൊയ : പുഴ
മയ : മഴ
പള്ള : വയര്‍
ബായ : വാഴ
തൊള്ള : വായ
ബായ്ക : പഴം, നേന്ത്രപഴത്തിനാണ് ഉപയോഗിക്കുന്നത്
ഇച്ച് : എനിക്ക്
ബെജ്ജ : വയ്യ
പജ്ജ് : പശു
കജ്ജ് : കൈ
പൊയ : പുഴ
മയ : മഴ
പള്ള : വയര്‍
ബായ : വാഴ
തൊള്ള : വായ
ബായ്ക : പഴം, നേന്ത്രപഴത്തിനാണ് ഉപയോഗിക്കുന്നത്
Thursday, December 9, 2010
മലപ്പുറം ഭാഷ
നമുക്ക് മലപ്പുറം ഭാഷ പടിക്കാം മുന്നോട്ടുള്ള യാത്രക്ക് ഇത് അത്യാവിശ്യമാണ്. കാരണം ഇനി മുതല്‍ മലപ്പുറം ഭാഷ മാത്രമേ ഇവിടെ ഉപയോഗിക്കു.
ജ്ജ് : നീ
ഞമ്മള്‍ : ഞാന്‍, ഞങ്ങള്‍
പൊയ : പുഴ
എത്താണി : എന്താടാ
ഓന്‍: അവന്‍
ഓള്‍: അവള്‍
ഓല്‍: അവര്‍
ബ്‌ന്: ഇവന്‍
ബ്‌ള്‍: ഇവള്‍
മണ്ടി: ഓടി
പാഞ്ഞു: ഓടി
തൂയി: സൂചി
ബര്‍ത്താനം: വര്‍ത്താനം
ബേജാറ്: ഭയം
ഇമ്മിണി: ഒത്തിരി
പക്കേങ്കില്: പക്ഷേ
കജ്ജ്: കൈ
കിനാവ്: സ്വപ്‌നം
ബിളി: വിളി
കായി: പൈസ
കോയി : കോഴി
ഇനിയും കുറേയുണ്ട് ബ്‌ാക്കി നാളെ പറഞ്ഞ് തരാം. തല്‍ക്കാലം ഇത് പടിക്ക്.

ചായ
ഉദ്‌ഘാടനം കഴിഞിട്ട് കുറേ ആയെങ്കിലും കംപ്യൂട്ടര്‍ കേടായിരുന്നതിനാല്‍ ചായ വില്‍പ്പന തുടങ്ങാന്‍ പറ്റീല. നാളെ മുതല്‍ സ്ഥിരമായി തറക്കും.ചായ മാത്രമല്ല സ്‌പെഷലായിട്ട് നല്ല ഉണ്ടയുണ്ടാവും. നല്ല പുട്ടും നല്‍കാം എന്നാണ് പ്രതീക്ഷ. പേടിക്കേണ്ട പുട്ടിന്റെ കൂടെ ചൂറ്റികയും നല്‍കും.
കറിയൊക്കെ നന്നായി, പക്ഷേ...........
mailകറിയൊക്കെ നന്നായി, പക്ഷേ വിളമ്പിയത് കോളാമ്പിയിലായിപ്പോയി എന്ന പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കാര്യം. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയപ്പോള്‍ ഇന്ത്യ ഉള്‍പ്പെട്ടത് മരണ ഗ്രൂപ്പില്‍. ഫിഫ റാങ്കിങ്ങില്‍ 142 ാം സ്ഥാനത്തുള്ള ഇന്ത്യക്ക് നേരിടേണ്ടത് 20 സ്ഥാനത്തുള്ള ആസ്‌ത്രേലിയ, 39 ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയ, 87 ാം സ്ഥാനത്തുള്ള ബഹ്‌റൈന്‍ എന്നീ ടീമുകളോടാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ആസ്‌ത്രേലിയ. ഇന്ത്യ ഏറ്റവും പിന്നിലും.
ടൂര്‍ണമെന്റ് മുന്നില്‍ കണ്ട് ഇന്ത്യ പോര്‍ച്ചുഗലില്‍ പര്യാടനം നടത്തിയിരുന്നെങ്കിലും മെച്ചപ്പെട്ടിട്ടില്ല എന്നാണ് സമീപ കാല മത്സര ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കുവൈത്തിനോട് കളിച്ച സൗഹൃദ്ദ മത്സരത്തില്‍ ഇന്ത്യ തോറ്റത് 9-1 എന്ന സ്‌കോറിനാണ്. ഗോള്‍ കീപ്പര്‍ സുബ്രദാ പാലിന്റെ മികവാണ് ഗോള്‍ ഒമ്പതില്‍ ഒതുക്കിയത്.
ഇന്ത്യയുടെ മൂന്നാമത്തെ ഏഷ്യാ കപ്പാണിത്. ഇതിന് മുമ്പ് 1964, 1984 വര്‍ഷങ്ങളിലാണ് ഇന്ത്യ ഏഷ്യാ കപ്പിന് യോഗ്യത നേടിയിട്ടുള്ളത് 1964 ല്‍ രണ്ടാം സ്ഥാനം നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് ഇന്ത്യയുടെ ഇന്ദര്‍ സിംങ് ആയിരുന്നു ടോപ്പ് സ്‌കോറര്‍. 2007 നെഹ്‌റു കപ്പ് ഫൈനലില്‍ സിറിയയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയത്. മലയറളി താരം പ്രദീപായിരുന്നു ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്.
ഏഷ്യാ കപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ രാജി വെക്കാന്‍ സാധ്യതയുണ്ട് എന്ന സൂചനയും കോച്ച് ബോബ് ഹൂട്ടന്‍ നല്‍കി. ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ കോടിപതിയായ മുഹമ്മദ് റാഫി, അമേരിക്കന്‍ ലീഗിലെ കന്‍സാസ് സിറ്റിക്ക് വേണ്ടി കളിക്കുന്ന സുനില്‍ ഛേത്രി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ജനുവരി പത്തിന് ആസ്‌ത്രേലിയയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം
2022 ലോകകപ്പിന് വേദിയാവുന്ന ഖത്തര്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഏഷ്യാ കപ്പിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ നാണം കെടാതിരിക്കുക എന്നതിനാവും ഇന്ത്യ ശ്രമിക്കുക. ഗ്രൂപ്പില്‍ മൂന്നാം സഥാനത്തെങ്കിലും എത്തിയാല്‍ ഇന്ത്യക്ക് അഭിമാനിക്കാം.

Wednesday, November 3, 2010
ഉദ്ഘാടനം..
മന്ത്രിമാരും എം എല്‍. എ മാരും തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ തിരക്കിലാണ്. അവരെ കാത്തിരുന്നാല്‍ ഉദ്ഘാടനം നടക്കില്ല മാത്രമല്ല അവര്‍ക്കര്‍ക്കൊക്കെ തറക്കല്ലിടാന്‍ മാത്രമേ അറിയൂ. അത് കൊണ്ട് ഞാന്‍ തന്നെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. എന്റെ ബ്ലോഗ് ഞാന്‍ തന്നെ ഉദ്ഘാടനം ചെയ്തതായി ഇതിന്ല്‍ അറിയിക്കുന്നു..
എന്റെ ബ്ലോഗ് ഞാന്‍ തന്നെ ഉദ്ഘാടനം എന്റെ തന്നെ പോസ്റ്റുകളും ദൈവമേ ഇനി ഞാന്‍ തന്നെ ഇരുന്ന് വായിക്കേണ്ടി വരുമോ.......... ? വരാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ? കാത്തിരുന്ന് കാണാം....
എന്റെ ബ്ലോഗ് ഞാന്‍ തന്നെ ഉദ്ഘാടനം എന്റെ തന്നെ പോസ്റ്റുകളും ദൈവമേ ഇനി ഞാന്‍ തന്നെ ഇരുന്ന് വായിക്കേണ്ടി വരുമോ.......... ? വരാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ? കാത്തിരുന്ന് കാണാം....
ആമുഖം
പരമദയാലുവും കരുണാവാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍...
പ്രയ സുഹൃത്തുക്കളെ...
ഞാനും വരുന്നു ബൂലോഗത്തിലേക്ക്. തുടക്കാരനാണ് എല്ലാവരും അനുഗ്രഹിക്കണം. ആരും റാഗ് ചെയ്യരുത്. തുടങ്ങുന്നതിന് മുമ്പ് അല്‍പ്പം ഒന്നു ര് ആളുകള്‍ക്ക് നന്ദി രേഖപ്പെടുത്താനു്. ടൈപ്പിംഗിന്റെ ബാല പാഠം പഠിപ്പിച്ച് തന്ന പ്രജീഷ് സാര്‍ മുസമ്മില്‍ സാര്‍ എന്നിവര്‍ക്ക് ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു. തീര്‍ന്നില്ല ഒരാളും കൂടെ ഉണ്ട് എന്റെ പ്രിയ അധ്യാപകനും പ്രശസ്ത ബ്ലോഗറുമായ ജോസോഫ് ആന്‍ണി സാര്‍.
നന്ദി പ്രകടനം കഴിഞ്ഞു ഇനി തുടങ്ങാം. ഇത് ചായ മക്കാനിയാണ് അത് കൊണ്ട് തന്നെ ഇവിടെ എല്ലാം പറയും.
NB:ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല യാഥാര്‍ത്യമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ വല്ല ബന്ധവുമുണ്ടെങ്കില്‍ അത് തികച്ചും മനപ്പൂര്‍വ്വമാണ് ആരും പിണങ്ങരുത്.. പ്ലീസ്...........

Subscribe to:
Posts (Atom)